Friday, November 27, 2009

തുളസികതിര്‍


തുളസിക്കതിരിന്‍റെ നൈര്‍മല്യമുള്ള സുഹൃത്ത് ബന്ദങ്ങള്‍ക്ക് മാത്രം സ്വാഗതം.!!!!!!! കാലത്തിന്‍റെ വികൃതിയില്‍ അടര്‍ന്നുപൊയ സൌഹൃദത്തിന്‍റെ കണ്ണികളെ ഒത്ത് ചേര്‍ക്കാന്‍..!!ആ നിമിഷങ്ങളിലെ കൊച്ഛ് കൊച്ഛ് നൊമ്പരങ്ങളെയുംസന്തോഷങ്ങളെയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍. ഇണപിരിയാത്ത സൌഹൃദത്തിന്റെ ഇടനാഴിയിലേക്ക്............

ഹൃദയ സ്പന്ദനം




മിഴി നനയുന്നത് കാണാം .....കരളുരുകുന്നത് ആര് അറിയാന്‍




സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശം





മനുഷ്യന്‍റെ ജീവന്‍ ഒരു പൂവിനു സമമല്ലേ...എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞു പോകാം...പക്ഷെ ഒരു ഇത്തിരി നേരം ആ പൂവ്മറ്റുള്ളവര്‍ക്ക്‌ കൊടുക്കുന്ന സന്തോഷംഎത്ര വലുതാണ്...അതു പോലെയാണ് നമ്മുടെ ഓരോത്തരുടെയും ജീവിതം...ഒരു ചിരിയിലൂടെ...വാക്കിലു‌ടെ...പ്രവൃത്തിയിലൂടെ...നമുക്കും അല്പം സന്തോഷം മറ്റുള്ളവര്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞാല്‍എത്ര നല്ലതാണു...ദുഖത്തിലുള്ള ഒരു മനസ്സിനെ സന്തോഷത്തിലേക്ക് നയിക്കാന്‍ കഴിയുന്നത്എത്ര ആശ്യാസകരമാണ്..."ജീവിതകാലം വരെയും നല്കു‌ ഒരിറ്റു സ്നേഹംഓരോ പൊന്‍ കണികകളിലും...കളങ്കമില്ലാത്ത മനുഷ്യ സ്നേഹം ഒരു തിരിയായി തെളിഞ്ഞിടട്ടെ ലോകാവസാനതോളവും"..."സ്നേഹത്തിന്റെ സ്പര്‍ശം നമ്മളിലു‌ടെ അറിയട്ടെ മറ്റുള്ളവര്‍"..



സ്വപ്‌നങ്ങള്‍



"കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്മ്മകളാണ്...പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്മ്മകളായിരിക്കട്ടെ നാളെ എന്നത് നമുക്ക് മധുരിക്കുന്ന സ്വപനങ്ങളും ആകട്ടെ...."


കയ്യൊപ്പ്


ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.അടുത്തത് എന്ത് എന്ന് അറിയാനാവാതെ.ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ നമ്മുടെ സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ........സ്നേഹപൂര്‍വ്വം....ശ്രീരാജ് എസ്

4 U 4 Ever